Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ias Officer

ഷൗ​ക്ക​ത്തി​ന്‍റെ മ​ര​ണം തു​റ​ന്നു​കാ​ട്ടു​ന്ന​ത് സി​സ്റ്റ​ത്തി​ന്‍റെ ക്രൂ​ര​ത: എ​ൻ.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ ഡ്രൈ​വ​ർ ഷൗ​ക്ക​ത്ത് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ൻ. പ്ര​ശാ​ന്ത് ഐ​എ​എ​സ്. അ​ധി​കാ​രം മ​നു​ഷ്യ​രു​ടെ ത​ല​യ്ക്ക് അ​ഹ​ങ്കാ​ര​ത്തി​ന്‍റെ കി​ക്ക് ക​യ​റ്റു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. അ​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഷൗ​ക്ക​ത്തി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നി​ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ക്ല​റി​ക്ക​ൽ പ​ദ​വി മു​ത​ൽ ഏ​ത് ഉ​ന്ന​ത​മാ​യ പ​ദ​വി​യി​ലി​രി​ക്കു​ന്ന​വ​രാ​യാ​ലും മ​നു​ഷ്യ​രോ​ട് ക​രു​ണ കാ​ണി​ക്ക​ണം. സാ​ധാ​ര​ണ പൗ​ര​നെ മ​നു​ഷ്യ​നാ​യി കാ​ണാ​തെ എ​ന്ത് വി​ക​സ​നം ഉ​ണ്ടാ​യി​ട്ട് എ​ന്ത് കാ​ര്യ​മെ​ന്നും എ​ൻ. പ്ര​ശാ​ന്ത് ചോ​ദി​ച്ചു. ഞാ​നും നി​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന സി​സ്റ്റം ന​ന്നാ​ക്കേ​ണ്ട​ത് ന​മ്മ​ൾ ത​ന്നെ​യാ​ണ്.

ഷൗ​ക്ക​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ ക​മ​ന്‍റാ​യാ​ണ് എ​ൻ. പ്ര​ശാ​ന്ത് പ്ര​തി​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് വാ​ഹ​ന​ത്തി​ന് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഷൗ​ക്ക​ത്ത് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ വ​കു​പ്പി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യു​ടെ അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ക​യാ​ണ്.

Kerala

തെര.ക​മ്മീ​ഷ​ന്‍റെ ക​ത്തി​ൽ ബി​ജെ​പി​ സീ​ൽ; ഐ​എ​എ​സു​കാ​ര​ട​ക്കം ര​ണ്ടു പേ​ർ​ക്കെ​തി​രേയും ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ക​ത്തി​ൽ ബി​ജെ​പി​യു​ടെ സീ​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ട​ക്കം ര​ണ്ടു പേ​ർ​ക്കെ​തി​രേകൂ​ടി ന​ട​പ​ടി.

ഡെ​പ്യൂ​ട്ടി സി​ഇ​ഒ​യാ​യ മി​ഷ​ൽ സാ​ഗ​ർ ഭ​ര​ത്, സെ​ക്‌ഷൻ ഓ​ഫീസ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. ഇ​രു​വ​രെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ നി​ന്ന് വി​ടു​ത​ൽ ചെ​യ്ത് ജോ​ലി ചെ​യ്തി​രു​ന്ന മാ​തൃ ഓ​ഫീ​സു​ക​ളി​ലേ​ക്കു മ​ട​ക്കി അ​യ​യ്ക്കാ​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​ർ ഉ​ത്ത​ര​വി​ട്ടു.

ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഇ​രു​വ​ർ​ക്കും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തെ ഒ​രു അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ ഓ​ഫി​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ നി​ന്ന​യ​ച്ച ക​ത്തി​ൽ ബി​ജെ​പി​യു​ടെ സീ​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ന​ട​പ​ടി .

സം​ഭ​വ​ത്തി​ൽ 48 മ​ണി​ക്കൂ​റി​ന​കം അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ഡീ​ഷ​ണ​ൽ സി​ഇ​ഒ പി.​ബി.​നൂ​ഹി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. നൂ​ഹ് സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെത്തുടർന്നാ​ണ് ഡെ​പ്യൂ​ട്ടി സി​ഇ​ഒ, സെ​ക്‌ഷൻ ഓ​ഫീ​സ​ർ എ​ന്നി​വ​രെ മ​ട​ക്കി അ​യ​ച്ച​ത്.

Kerala

പാ​ല​ക്കാ​ട്ടെ സ്ഥാ​നാ​ർ​ഥി​ത്വം ത​ള്ളാ​തെ മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​തെ മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ. കെ​ജി​ഒ​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​കാ​ൻ ത​യ്യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ന്‍റെ കു​ട്ടി​ക്കാ​ലം മു​ത​ൽ പാ​ല​ക്കാ​ടു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​വി​ൽ സ​ർ​വീ​സി​ൽ നി​ന്ന് രാ​ജി​വെ​ച്ച ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് വെ​ച്ച് കോ​ൺ​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ മാ​ത്ര​മ​ല്ല, സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യും ജ​ന​ങ്ങ​ൾ​ക്കാ​യി പ​ല​തും ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ഇ​ന്ത്യ​യി​ലു​ട​നീ​ളം സ​ഞ്ച​രി​ച്ച ശേ​ഷം കോ​ൺ​ഗ്ര​സാ​ണ് ശ​രി​യാ​യ ബ​ദ​ൽ എ​ന്ന് തോ​ന്നി​യ​തി​നാ​ലാ​ണ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് 2019ൽ ​ഐ​എ​എ​സ് രാ​ജി​വെ​ച്ച അ​ദ്ദേ​ഹം, ദീ​ർ​ഘ​കാ​ലം സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ ചേ​രാ​തെ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട്ടു വ​രി​ക​യാ​ണ്

Kerala

മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ടി.​ മാ​ധ​വ​മേ​നോ​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന റി​ട്ട​യേ​ർ​ഡ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ങ്ങും​മൂ​ട് ബാ​ബു​ജി ന​ഗ​ർ രാ​മ​വ​ർ​മ ലെ​യി​ൻ സാ​യി​കൃ​പ​യി​ൽ ടി.​ മാ​ധ​വ​മേ​നോ​ൻ (96) അ​ന്ത​രി​ച്ചു.

1954 ബാ​ച്ചി​ലെ കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ദ്ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ർ,
പ​ട്ടി​ക വ​ർ​ഗ​ന വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ, സെ​ൻ​ട്ര​ൽ പി​ഡ​ബ്ല്യു​ഡി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ​യ​റ​ക്ട​ർ, കാ​ർ​ഷി​കോ​ത്പാ​ദ​ന ക​മ്മീ​ഷ​ണ​ർ, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

വി​ര​മി​ച്ച ശേ​ഷം ന​ര​വം​ശ​ശാ​സ്ത്ര പ​ഠ​ന​ങ്ങ​ളി​ലും ഗോ​ത്ര​വ​ർ​ഗ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. പീ​പ്പി​ൾ ഓ​ഫ് ഇ​ന്ത്യ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് ദ്രാ​വി​ഡീ​യ​ൻ ലിം​ഗ്വി​സ്റ്റി​ക്സി​ൽ സീ​നി​യ​ർ ഫെ​ലോ ആ​യും പ്ര​വ​ർ​ത്തി​ച്ചു.

അ​ട്ട​പ്പാ​ടി ഹി​ൽ ഏ​രി​യാ​സ് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ൽ അം​ഗ​മാ​ണ്. പാ​ല​ക്കാ​ട് തി​രു​വി​ല്വാ​മ​ല തേ​ല​ക്കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. 2022ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യ​ത്തെ ’കേ​ര​ള പ്ര​ഭ’ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.

സം​സ്കാ​രം വെള്ളിയാഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ക​ഴ​ക്കൂ​ട്ടം ശാ​ന്തി​തീ​ര​ത്ത്. ഭാ​ര്യ: മ​ണി. മ​ക്ക​ൾ: മാ​യ (പ​ത്ര​പ്ര​വ​ർ​ത്ത​ക), മ​ഹേ​ഷ് (ബം​ഗ​ളൂ​രു). മ​രു​മ​ക്ക​ൾ: ശ്രീ​ജി​ത്ത് ശ്രീ​ധ​ര​ൻ, പ​രേ​ത​യാ​യ ദീ​പ്തി.

Kerala

ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്: കെ. ​ജ​യ​കു​മാ​റി​നെ​തി​രേ ഹ​ർ​ജി, ന​ൽ​കി​യ​ത് ഐ​എ​എ​സു​കാ​ര​ൻ

കൊ​ല്ലം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റാ​യും മെം​ബ​റാ​യും നി​യ​മി​ക്ക​പ്പെ​ട്ട റി​ട്ട. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​ജ​യ​കു​മാ​റി​നെ അ​യോ​ഗ്യ​ൻ എ​ന്നു പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ ജി​ല്ലാ കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. ഐ​എ​എ​സ് ഉ​ദ്യോ​ഗസ്ഥ​നാ​യ ഡോ. ​ബി. അ​ശോ​ക് ഫ​യ​ൽ ചെ​യ്ത കേ​സി​ൽ എ​തി​ർ​ക​ക്ഷി​ക​ളാ​യ കെ.​ജ​യ​കു​മാ​ർ, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സെ​ക്ര​ട്ട​റി, റ​വ​ന്യു (ദേ​വ​സ്വം) സെ​ക്ര​ട്ട​റി, ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​പ​രി​ഷ്കാ​ര വ​കു​പ്പ് സെ​ക്ര​ട്ട​റി, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ ഗ​വ​ണ്മെ​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്ക് 2026 ജ​നു​വ​രി 15ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ജി​ല്ലാ കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച് ഉ​ത്ത​ര​വാ​യി.
തി​രു​വി​താം​കൂ​ർ- കൊ​ച്ചി ഹി​ന്ദു​മ​ത സ്ഥാ​പ​ന​ങ്ങ​ൾ നി​യ​മ പ്ര​കാ​രം നി​യ​മി​ത​നാ​യ കെ. ​ജ​യ​കു​മാ​ർ നി​യ​മ​ത്തി​ലെ ഏ​ഴ് (മൂ​ന്ന്)​വ​കു​പ്പ് പ്ര​കാ​രം അ​യോ​ഗ്യ​നാ​ണെ​ന്നു പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ഡോ ​ബി. അ​ശോ​ക് ഹ​ർ​ജി ബോ​ധി​പ്പി​ച്ച​ത്. ആ ​വ​കു​പ്പ് പ്ര​കാ​രം സ​ർ​ക്കാ​രി​ന്‍റെ ശ​മ്പ​ളം പ​റ്റു​ന്ന പ​ദ​വി വ​ഹി​ക്കു​ന്ന​യാ​ൾ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മോ പ്ര​സി​ഡ​ന്‍റോ ആ​കു​ന്ന​തി​ന് അ​യോ​ഗ്യ​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടു പ​ദ​വി​യോ?

കെ. ​ജ​യ​കു​മാ​ർ നി​ല​വി​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ ഗ​വ​ൺ​മെ​ന്‍റ് (ഐ ​എം​ജി) എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ ആ​യി കേ​ര​ള സ​ർ​ക്കാ​ർ നി​യ​മി​ച്ച വ്യ​ക്തി​യാ​ണ്. ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​മാ​യും പ്ര​സി​ഡ​ന്‍റാ​യും നി​യ​മി​ത​നാ​യ​പ്പോ​ഴും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​പ്പോ​ഴും തു​ട​ർ​ന്ന് ഇ​പ്പോ​ഴും കെ.​ജ​യ​കു​മാ​ർ സ​ർ​ക്കാ​ർ പ​ദ​വി വ​ഹി​ച്ചു ശ​മ്പ​ളം പ​റ്റു​ന്ന തെ​ളി​വു​ക​ൾ നി​ര​ത്തി​യാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.
തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് സ്വ​യം​ഭ​ര​ണാ​വ​കാ​ശ​മു​ള്ള (ഓ​ട്ടോ​ണ​മി) സ്ഥാ​പ​ന​മാ​യി വ്യ​വ​സ്ഥ ചെ​യ്ത് അ​ത് ഉ​റ​പ്പാ​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ളാ​ണ് നി​യ​മ​ത്തി​ലു​ള്ള​ത്. നി​യ​മ​ത്തി​ലെ ഏ​ഴാം വ​കു​പ്പി​ൽ ദേ​വ​സ്വം ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​കു​ന്ന​വ​ർ​ക്കു​ള്ള വി​വി​ധ അ​യോ​ഗ്യ​ത​ക​ൾ വി​വ​രി​ക്കു​ന്ന​ത് ആ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്. നി​യ​മ​സ​ഭ​യി​ലെ ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ളാ​യ എം​എ​ൽ​എ മാ​ർ ദേ​വ​സ്വം അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു വ​ന്നി​രു​ന്ന ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത് ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ളാ​യ മ​ന്ത്രി​മാ​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന നി​ല​യി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.
മ​ന്ത്രി​സ​ഭ​യി​ലെ ന്യൂ​ന​പ​ക്ഷം മ​ന്ത്രി​മാ​രി​ലേ​ക്ക് ആ ​അ​വ​കാ​ശം എ​ത്തി​ച്ചേ​ർ​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ്വ​ത​ന്ത്ര സ്വ​യം ഭ​ര​ണാ​വ​കാ​ശം ഇ​ല്ലാ​താ​ക്കു​ന്ന നി​യ​മ​ന​മാ​ണ് നി​യ​മ​ത്തി​ൽ അ​യോ​ഗ്യ​ത പ​റ​യു​ന്ന വ്യ​ക്തി​യെ നി​യ​മി​ച്ച​തി​ലൂ​ടെ സം​ഭ​വി​ച്ച​ത്. ഹ​ർ​ജി​ക​ക്ഷി​ക്കു വേ​ണ്ടി അ​ഡ്വ ബോ​റി​സ് പോ​ൾ, അ​ഡ്വ സാ​ജ​ൻ സേ​വ്യ​ർ എ​ന്നി​വ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

നി​യ​മ​ക്കു​രു​ക്ക്

ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് നി​യ​മ​ന​ത്തി​നെ​തി​രേ ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻത​ന്നെ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്നു​വെ​ന്നാ​ണ് വി​ചി​ത്രം. ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡോ.​ബി. അ​ശോ​കാ​ണ് ഹ​ർ​ജി​ക്കാ​ര​ൻ. പ്രതിപക്ഷം പോലും ശ്ലാഘിച്ച ഒരു നിയമനത്തിനെതിരേയാണ് ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥൻ തന്നെ ഹർജി കൊടുത്തത്.

ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്നു ജ​യ​കു​മാ​ർ

അ​തേ​സ​മ​യം, നി​യ​മ​ന​ത്തി​ൽ ച​ട്ട​ലം​ഘ​ന​മി​ല്ലെ​ന്നാ​ണ് കെ. ​ജ​യ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. താ​ൻ ര​ണ്ടു പ​ദ​വി​യി​ൽ​നി​ന്നു വേ​ത​നം കൈ​പ്പ​റ്റു​ന്നി​ല്ല. ഐ​എം​ജി ചു​മ​ത​ല പ​ക​ര​ക്കാ​ര​ൻ വ​രു​ന്ന​തു മാ​ത്ര​മേ വ​ഹി​ക്കു​ക​യു​ള്ളൂ. ആ ​പ​ദ​വി ഉ​ട​ൻ ഒ​ഴി​യും. ഇ​ക്കാ​ര്യം കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

സ്ത്രീധനപീഡനം: ഐഎഎസ് ഓഫീസറുടെ മകൾ ജീവനൊടുക്കി

ത​​​ഡെ​​​പ​​​ള്ളി(​​​ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ്): ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ 25 വ​​​യ​​​സു​​​ള്ള മ​​​ക​​​ൾ വീ​​​ടി​​​നു​​​ള്ളി​​​ലെ ശു​​​ചി​​​മു​​​റി​​​യി​​​ൽ ജീ​​​വ​​​നൊ​​​ടു​​​ക്കി.

മാ​​​ധു​​​രി സാ​​​ഹി​​​തി​​​ബാ​​​യി ആ​​​ണു മ​​​രി​​​ച്ച​​​ത്. സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഭ​​​ർ​​​തൃ​​​വീ​​​ട്ടി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​ശേ​​​ഷം മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​ണ്ടൂ​​​ർ ജി​​​ല്ല​​​യി​​​ലാ​​​ണു സം​​​ഭ​​​വം.​​​

ന​​​ന്ദ്യാ​​​ൽ ജി​​​ല്ല​​​യി​​​ലെ രാ​​​ജേ​​​ഷ് നാ​​​യി​​​ഡു​​​വു​​​മാ​​​യി പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മാ​​​ധു​​​രി. മാ​​​താ​​​പി​​​താ​​​ക്ക​​​ളെ അ​​​റി​​​യി​​​ക്കാ​​​തെ ഇ​​​രു​​​വ​​​രും വി​​​വാ​​​ഹി​​​ത​​​രാ​​​യി. പി​​​ന്നീ​​​ട് വീ​​​ട്ടു​​​കാ​​​ർ ഇ​​​വ​​​രു​​​ടെ വി​​​വാ​​​ഹം ന​​​ട​​​ത്തി​​​ക്കൊ​​​ടു​​​ത്തു.മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞാ​​​ണ് സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ച് യു​​​വ​​​തി വീ​​​ട്ടു​​​കാ​​​രോ​​​ടു പ​​​റ​​​യു​​​ന്ന​​​ത്.

ഇ​​​തി​​​നി​​​ടെ, മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​പ്ര​​​കാ​​​രം മാ​​​ധു​​​രി ഇ​​​വ​​​ർ​​​ക്കൊ​​​പ്പം താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up